മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു

Posted on: November 4, 2014 1:01 pm | Last updated: November 5, 2014 at 12:27 am

mullappaeriyarഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആശങ്ക ഉയര്‍ത്തി ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ 138 അടിയായി ജലനിരപ്പ് ഉയര്‍ന്നു. പ്രദേശത്ത് മഴ തുടരുന്നതും പതിമൂന്നാം ഷട്ടര്‍ തുറക്കാത്തതുമാണ് ജലനിരപ്പ് ഉയരുന്നതിന് കാരണം.
അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് നിരാകരിച്ചു. സെക്കന്റില്‍ 2511 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ സെക്കന്റില്‍ 750 ഘനയടിയാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.