ബാര്‍കോഴ: സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം

Posted on: November 4, 2014 12:19 pm | Last updated: November 5, 2014 at 12:27 am

cpi

ന്യൂഡല്‍ഹി: ബാര്‍കോഴ വിവാദത്തില്‍ വിഎസിന്റെ സിബിഐ അന്വേഷണ ആവശ്യം കേന്ദ്ര നേതൃത്വം തള്ളി. സിബിഐ അന്വേഷണം നിഷ്പക്ഷമാകില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. അന്വേഷണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
കേസില്‍ സിപിഎം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടാനാണ് സാധ്യത. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് വി എസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിണറായിയും മറ്റു ഔദ്യോഗികപക്ഷ നേതാക്കളും സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് എടുത്തത്.