Connect with us

Kerala

ബാര്‍കോഴ: സിബിഐ വേണമെങ്കില്‍ വി എസ് കത്ത് തരട്ടേയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കാസര്‍കോട്: ബാര്‍കോഴ വിവാദത്തില്‍ പ്രതിപക്ഷത്തെ ഭിന്നത മുതലെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍കോഴക്കേസില്‍ സര്‍ക്കാറിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വി എസിന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ പ്രാഥമിക വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ വി എസ് മലക്കം മറിഞ്ഞു. ഇപ്പോള്‍ സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണം വേണമെങ്കില്‍ വി എസ് കത്ത് നല്‍കട്ടേയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എസ്‌ജെഡിയേയും ആര്‍എസ്പിയേയും തിരിച്ചുവിളിച്ചത് വിഎസിന്റെ രാഷ്ട്രീയ നിരാശ മൂലമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിബിഐയെ വിമര്‍ശിക്കുകയാണ് ചെയ്തത്. മറ്റു സിപിഎം നേതാക്കളും മാണിക്കെതിരെ രൂക്ഷ വിമര്‍ശം ഒഴിവാക്കുകയാണ് ചെയ്തത്.

Latest