ജോര്‍ജിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കില്ല: ഹസന്‍

Posted on: November 4, 2014 12:49 am | Last updated: November 3, 2014 at 11:50 pm

കൊച്ചി: ബാര്‍ ഉടമകളുടെ ആരോപണം സംബന്ധിച്ച വിഷയത്തില്‍ പി സി ജോര്‍ജിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കില്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ബാര്‍ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മാണിയെ എതിര്‍ക്കുന്ന നിലപാടാണ് പി സി ജോര്‍ജ് കൈക്കൊള്ളുന്നത്. ജോര്‍ജിന്റെ ആരോപണത്തിന്റെ പേരില്‍ വിഷയത്തില്‍ അന്വേഷണം നടത്തേണ്ട ആവശ്യമില്ല. യു ഡി എഫിന് കെ എം മാണിയെ പൂര്‍ണ വിശ്വാസമുണ്ട്. ആരെങ്കിലും കൈകാണിച്ചാല്‍ മുന്നണിമാറുന്ന നേതാവല്ല കെ എം മാണിയെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.