ഹാജിമാരുടെ മടക്ക യാത്ര പൂര്‍ണമായി

Posted on: November 4, 2014 12:31 am | Last updated: November 3, 2014 at 11:32 pm

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ച ഹാജിമാരുടെ മടക്ക യാത്ര പൂര്‍ണമായി. ഇന്നലെ രണ്ട് വിമാനങ്ങളിലായി നാല് കുട്ടികളുള്‍പ്പടെ 798 ഹാജിമാരെത്തിയതോടെ ഹാജിമാരുടെ മടക്ക യാത്രക്ക് സമാപനമായി. ആദ്യ വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പടെ 348 ഹാജിമാരും രണ്ടാമത്തെ വിമാനത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ 450 ഹാജിമാൂം തിരിച്ചെത്തി. അസുഖം കാരണം മൂന്ന് പേര്‍ക്കും ഒരാള്‍ രോഗിക്ക് കൂട്ട് നില്‍ക്കുന്നതു കാരണവും തിരിച്ചെത്താനായില്ല. അന്ത്രു, അബ്ദുല്ല, ബിയ്യാത്തു എന്നിവരാണ് മദീനയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 15 ഹാജിമാര്‍ സ്വന്തം സ്വന്തം നിലയില്‍ നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. ഒമ്പത് ഹാജിമാര്‍ മക്കയില്‍ മരിച്ചു. 12 കുട്ടികള്‍ ഉള്‍പ്പടെ 6860 ഹാജിമാരാണ് ഈ വര്‍ഷം കരിപ്പൂര്‍ വഴി ഹജ്ജിനു പുറപ്പെട്ടിരുന്നത്. ഇവരില്‍ 299 പേര്‍ ലക്ഷദ്വീപില്‍ നിന്നും 30 പേര്‍ മാഹിയില്‍ നിന്നുള്ളവരുമായിരുന്നൂ. ഹാജിമാരുടെ മടക്ക യാത്ര ഇന്നലെ അവസാനിച്ചപ്പോള്‍ മൊത്തം 6832 ഹാജിമാരാണ് ഹജ്ജ് വിമാനത്തില്‍ കരിപ്പൂരില്‍ മടങ്ങിയെത്തിയത്. കഴിഞ്ഞ മാസം 20നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിച്ചത്. 15 ദിവസങ്ങളിലായി 19 വിമാനങ്ങളാണ് ഹാജിമാരേയും വഹിച്ചെത്തിയത്.
കേരളത്തില്‍ നീന്ന് വൈകി അവസരം ലഭിച്ച 48 പേര്‍ മുംബൈ വഴി ഹജ്ജിനു പുറപ്പെട്ടിരുന്നു. ഇവര്‍ നാളെ മുംബൈയില്‍ തിരിച്ചെത്തും.