Connect with us

Wayanad

പഴശ്ശി കുടീരം റോഡ് തകര്‍ന്നു; യാത്ര ദുഷ്‌കരം

Published

|

Last Updated

മാനന്തവാടി: പഴശ്ശി കടീരം, ജില്ലാ ആശുപത്രി, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്‌ക്കരമായി. മാസങ്ങളായ പൂര്‍ണമായും തകര്‍ന്നിട്ട്. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ ഇതു വരെ തയ്യാറായിട്ടില്ല. നിത്യേന നൂറുക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന പഴശ്ശി മ്യൂസിയം, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ആശുപത്രിയിലെ പ്രസവ വാര്‍ഡ്, വയനാട് ക്രൈബ്രാഞ്ച് ഓഫീസ് എന്നിവിടങ്ങളിലേക്കെല്ലാമുള്ള ഏക റോഡു കൂടിയാണിത്. റോഡ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ് കാല്‍നടയാത്ര പോലും പ്രയസമാകുന്ന അവസ്ഥയിലാണ്. റോഡിനിരുവശവും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് അപകടങ്ങള്‍ സംഭവിക്കുന്നതും പതിവാണ്. റോഡരികിലെ ചാലുകളില്‍ സമീപത്തെ വഴിയോര കച്ചവടക്കാരാണ് ശ്രമധാനമായി കല്ലും മണ്ണും നിറച്ച് വാഹനങ്ങളെ കടത്തി വിടുന്നത്. കൂടാതെ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നു പോകുന്നത്.
പഴശ്ശി മ്യൂസിയത്തിലേക്കെത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ജില്ലാ ആശുപത്രി മോര്‍ച്ചറിക്ക് പിന്നിലെ റോഡ് വണ്‍വൊക്കിയാല്‍ ഇതിലൂടെ കടന്ന് പോകാവുന്നതാണ്. മാസങ്ങളായി റോഡ് പൂര്‍ണമായും തകര്‍ന്നിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതും പതിവാണ്. മാനന്തവാടി ഗവ. യു പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കടന്നു പോകുന്ന റോഡില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ നിസ്സംഗത നിലപാട് സ്വീകരിക്കുന്നത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Latest