Connect with us

Gulf

ആര്‍ എസ് സി സാഹിത്യോത്സവ്: ഷാര്‍ജ സോണ്‍ ജേതാക്കള്‍

Published

|

Last Updated

അബുദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍ആറാമത്സാഹിത്യോത്സവില്‍ ഷാര്‍ജ സോണ്‍ ജേതാക്കളായി. മുസഫ്ഫ മലയാളി സമാജത്തില്‍ നടന്ന മത്സരങ്ങളില്‍ ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ 238 പോയിന്റുകളുമായാണ് ഷാര്‍ജ ഓവറോള്‍ ചാമ്പ്യന്മാരായത്. 208 പോയിന്റുകളുമായി അബുദാബി രണ്ടാം സ്ഥാനവും 143 പോയിന്റ് നേടി ദുബൈ സോണ്‍മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷാര്‍ജ സോണിലെ സുഹൈല്‍ സാദിഖാണ് കലാപ്രതിഭ.
ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹകീം ഉദ്ഘാടനം ചെയ്തു. കലാ-സാഹിത്യ മത്സരങ്ങള്‍ വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. മാപ്പിളപ്പാട്ട്, ദഫ്മുട്ട്, പവര്‍പോയിന്റ് പ്രസന്റേഷന്‍, മാലപ്പാട്ട്, ബുര്‍ദ, മദ്ഹ് ഗാനം, വിവിധ ഭാഷ പ്രസംഗങ്ങള്‍ തുടങ്ങിയവാശിയേറിയ മത്സരങ്ങള്‍ നവ്യാനുഭവമായി. കഥ-കവിത രചനകള്‍, സ്‌പോട്ട് മാഗസിന്‍ നിര്‍മാണം, ജലച്ചായം, പെന്‍സില്‍ ഡ്രോയിംഗ് മത്സരങ്ങളും മികവ് പുലര്‍ത്തി.
യു എ ഇയിലെ മദ്‌റസകളിലെ അഞ്ച്, ഏഴ്, പത്ത് ക്ലാസുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സാജിദ ഉമര്‍ ഹാജി അവാര്‍ഡ് കുറ്റൂര്‍ അബ്ദുറഹിമാന്‍ ഹാജി, ഇ പി അബ്ദുല്‍ മജീദ്, മുനീര്‍ പാണ്ട്യാല എന്നിവര്‍ വിതരണം ചെയ്തു. 2015 ലെ സാഹിത്യോത്സവ് വേദി പ്രഖ്യാപനവും ലോഗോ കൈമാറ്റവും നടന്നു. എല്ലാ എമിറേറ്റുകളിലെയും സ്‌കൂളുകളില്‍ വിതരണം ചെയ്ത കിഡ്‌സ് ഷീറ്റിലൂടെ വിജയിച്ച 60 വിദ്യാര്‍ഥികള്‍ക്ക് സമ്മാനങ്ങളും ചടങ്ങില്‍ വെച്ച് നല്‍കി.
സമാപന സംഗമം യൂണിവേര്‍സല്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. ശബീര്‍ ഉല്‍ഘാടനം ചെയ്തു. വിജയികള്‍ക്ക് ഐ സി എഫ് ജനറല്‍ സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, സാജിദ ഗ്രൂപ്പ് എം ഡി അന്‍വര്‍ ഉമര്‍, പി വി അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുറസാഖ്മാറഞ്ചേരി, കാസിം പുറത്തീല്‍ തുടങ്ങിയവര്‍ ട്രോഫി വിതരണം ചെയ്തു.
ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ അലി അക്ബര്‍ സന്ദേശ പ്രഭാഷണം നടത്തി. യു എ ഇ എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ സി ഒ ഒ. വൈ സുധീര്‍ കുമാര്‍ ഷെട്ടി, ഫാത്തിമ ഗ്രൂപ് ഡയറക്ടര്‍ ഇ പി അബ്ദുല്‍ മജീദ്,പകര അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉസ്മാന്‍ സഖാഫി തിരുവത്ര, സി എം എ കബീര്‍ മാസ്റ്റര്‍, ബസ്വീര്‍ സഖാഫി, അശ്‌റഫ് മന്ന, ശരീഫ് കാരശ്ശേരി, അബ്ദുല്‍ ഹയ്യ് അഹ്‌സനി, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഐ എസ് സിസെക്രട്ടറി വിനോദ്, ഷാജഹാന്‍ ഒയാസിസ് ഗ്രൂപ്പ്, ഹമീദ്സഅദി ഈശ്വരംഗലം തുടങ്ങിയ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഹമീദ് പരപ്പ സ്വാഗതവും കെ സി കബീര്‍ നന്ദിയും പറഞ്ഞു.

 

---- facebook comment plugin here -----

Latest