ആര്‍ എസ് എസിന്റെ അജന്‍ഡകള്‍ നടപ്പിലാക്കുന്ന ആളായി പ്രധാനമന്ത്രി മാറി: വി ടി ബല്‍റാം

Posted on: November 3, 2014 11:00 am | Last updated: November 3, 2014 at 11:00 am

vtbalram-650_031714120558പൊന്നാനി: ആര്‍ എസ് എസിന്റെ ആസ്ഥാനത്തുനിന്നും പുറപ്പെടുവിക്കുന്ന അജന്‍ഡകള്‍ നടപ്പിലാക്കുന്ന ആളായി ഇന്ത്യയുടെ പ്രധാനമന്ത്രി മാറിയെന്ന് വി ടി ബല്‍റാം എം എല്‍ എ.
ഗാന്ധിയന്‍ മൂല്യങ്ങളെയും ഇന്ത്യയുടെ ജീവവായുവായ മതേതരത്വത്തെയും കാറ്റില്‍ പറത്തി രാജ്യത്തെ കാവിപുതപ്പിക്കാനുള്ള ഗൂഢാലോചനയാണ് നരേന്ദ്രമോഡിയുടെ നേതത്വത്തില്‍ രാജ്യത്ത് നടക്കുന്നത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വിഭാവനം ചെയ്ത ഗാന്ധി ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈ നട്ട് ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു വി ടി ബല്‍റാം. സംസ്ഥാന പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടൂക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പൊന്നാനി പുളിക്കകടവ് സെന്ററില്‍ നടന്ന പൊതുയോഗത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ അംഗം ശിവരാമന്‍ പൊന്നാനി അധ്യക്ഷത വഹിച്ചു.
ദേശീയ കബഡി ചാമ്പ്യന്‍ ഷിപ്പിലേക്കുള്ള കേരളടീമിലേക്ക് യോഗ്യത നേടിയ കായിക താരങ്ങളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. കൂടാതെ ചടങ്ങില്‍ മുന്‍ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്തു. യോഗത്തില്‍ കെ വി സുജീര്‍ സ്വാഗതവും തെക്കന്‍ഞ്ചേരി വിബീഷ് നന്ദിയും പറഞ്ഞു.
പി ടി അജയ് മാഹന്‍, സയിദ് മുഹമ്മദ് തങ്ങള്‍, എന്‍ എ ജൊസഫ്, എന്‍ പി കുഞ്ഞിമോന്‍, ധനലഷ്മി, യു മുഹമ്മദ് കുട്ടി, പി വി നിഷാര്‍, നാസര്‍ പുത്തന്‍ക്കുളം, ലത്തീഫ് പൊന്നാനി, റംഷാദ് എരമംഗലം, അലി ചെറുവത്തൂര്‍, പ്രദീപ് കാട്ടിലായില്‍, റിയാസ് പഴഞ്ഞി, സി ഡി രവി , വി ടി വെലായുധന്‍ അര്‍പ്പിച്ചു.