Connect with us

Kozhikode

ജനകീയ കൂട്ടായ്മയില്‍ ബസ് സര്‍വീസ് തുടങ്ങുന്നു

Published

|

Last Updated

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ രൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് ജനകീയ കൂട്ടായ്മയില്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു. തലയാട് നിന്ന് കട്ടിപ്പാറ, കന്നൂട്ടിപ്പാറ, ചിങ്ങണാംപൊയില്‍, ആറ്റുസ്ഥലം, കരിഞ്ചോല, ആര്യംകുളം വഴി താമരശ്ശേരിയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നതിനായി ജനകീയ കൂട്ടായ്മയല്‍ ബസ് വാങ്ങാനാണ് പദ്ധതി. ഇതിനായി ജനകീയ ബസ് സര്‍വീസ് സമിതി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ആര്യംകുളം തണല്‍ സ്വയം സഹായ സംഘം പ്രസിഡന്റ് എ കെ മുഹമ്മദലിയില്‍ നിന്ന് അന്‍പതിനായിരം രൂപയുടെ ചെക്ക് വാങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താര അബ്ദുര്‍റഹിമാന്‍ ഹാജി നിര്‍വഹിച്ചു. വാര്‍ഡ് അംഗം സി പി നിസാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നസീമ അസീസ്, അഡ്വ. ബിജു കണ്ണന്തറ, കട്ടിപ്പാറ സര്‍വീസ് സഹകരണബേങ്ക് പ്രസിഡന്റ് കെ ആര്‍ രാജന്‍, പി സി സെയ്തൂട്ടി ഹാജി പ്രസംഗിച്ചു. വി പി മുജീബ് സ്വാഗതവും എ കെ ദാസന്‍ നന്ദിയും പറഞ്ഞു.