Connect with us

International

കായിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം: ഇറാനില്‍ സ്ത്രീ അറസ്റ്റില്‍

Published

|

Last Updated

ടെഹ്‌റാന്‍: രാജ്യത്തെ കായിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഇറാന്‍ വംശജയായ ബ്രിട്ടീഷ് വനിതയെ ഇറാനിലെ ഒരു കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചതായി ഇവരുടെ അഭിഭാഷകന്‍. ഗോണ്‍ചെ ഗവാമി(25) എന്ന യുവതിയെയാണ് ഇറാന്‍ ഭരണ സമ്പ്രദായത്തിനെതിരെ പ്രചാരണം നടത്തി എന്ന കുറ്റമാരോപിച്ച് ശിക്ഷിച്ചതെന്ന് അവരുടെ അഭിഭാഷകന്‍ മഹ്മൂദ് അലിസാദെ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. വിധി പ്രസ്താവന താന്‍ കണ്ടെങ്കിലും ഔദ്യോഗികമായി ലഭിക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗവാമിയെ ശിക്ഷിച്ചതില്‍ ആശങ്കപ്പെടുന്നതായി ബ്രിട്ടീഷ് വിദേശകാര്യ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണില്‍ ഇറാന്റെ നാഷനല്‍ വോളിബോള്‍ ടീമും ഇറ്റലിയുമായി ടെഹ്‌റാന്‍ ഫ്രീഡം സ്റ്റേഡിയത്തില്‍ നടന്ന കളികാണാനെത്തിയപ്പോഴാണ് ഗവാമിയെ പിടികൂടുന്നത്. വോളിബോള്‍ മത്സരവുമായി ബന്ധപ്പെട്ടല്ലാത്ത സുരക്ഷാ കാരണങ്ങളാലാണ് ഗവോമിയെ പിടികൂടി തലസ്ഥാനത്തെ കുപ്രസിദ്ധമായ ഇലിന്‍ ജയിലില്‍ 126 ദിവസം തടവിലിട്ടതെന്നായിരുന്നു ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഗവോമിയുടെ കേസിന് സ്‌പോര്‍ട്‌സുമായി യാതൊരു ബന്ധവുമില്ലെന്ന് ഇറാന്‍ കോടതിയുടെ വക്താവ് പറഞ്ഞു. ഇറാനില്‍ പുരുഷന്‍മാര്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ലെന്നും ഇതിനെതിരെ മറ്റ് സ്ത്രീകള്‍ക്കൊപ്പം സ്റ്റേഡിയത്തില്‍ പ്രവേശിച്ച് പ്രതിഷേധിക്കുകയായിരുന്നുവെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടെങ്കിലും മറ്റുള്ളവരെ അറസ്റ്റ് ചെയ്തതായി പറയുന്നില്ല. ഗവോമിയുടെ മോചനത്തിനായി ബന്ധുക്കളും സുഹൃത്തുക്കളും ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തുന്നുണ്ട്. ഗവോമിയെ പിടികൂടിയ തുമുതല്‍ ഏകാന്തതടവില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്നും തടവിലിട്ടതില്‍ പ്രതിഷേധിച്ച് ഈ മാസം ആദ്യം മുതല്‍ ഗവോമി നിരാഹാര സമരം നടത്തിവരികയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Latest