എസ് ടി യു സെന്റര്‍ ഉദ്ഘാടനം ചെയ്തു

Posted on: November 2, 2014 10:33 pm | Last updated: November 2, 2014 at 10:33 pm

കാസര്‍കോട്: ടൗണ്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ എം ജി റോഡില്‍ സജ്ജീകരിച്ച എസ് ടി യു സെന്റര്‍ മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹമ്മദലിയും ലേബര്‍ സര്‍വീസ് സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എ അബ്ദുറഹ്മാനും ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്കുള്ള ധനസഹായം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ വിതരണം ചെയ്തു. അറുപത് വയസ്സ് പൂര്‍ത്തിയാക്കി സര്‍വീസില്‍നിന്നും വിരമിച്ച തൊഴിലാളികളെ നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എ കെ മൊയ്തീന്‍കുഞ്ഞി, എ എം കടവത്ത്, അഡ്വ. വി എം മുനീര്‍, വ്യാപാരി വ്യവസായി നേതാക്കളായ മാഹിന്‍ കോളിക്കര, നാഗേഷ് ഷെട്ടി, അഷ്‌റഫ് സുല്‍സണ്‍, ബഷീര്‍ കല്ലങ്കടി, എ എ അസീസ്, വെല്‍ക്കം മുഹമ്മദ് ഹാജി, പി കെ രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.