Connect with us

Gulf

'ബുദ്ധിയുള്ള വായനക്കാരനെ കഥാകാരന്‍ മനസില്‍ കാണണം'

Published

|

Last Updated

ഷാര്‍ജ: ബുദ്ധിയുള്ള അജ്ഞാതനായ വായനക്കാരനെ മുന്നില്‍ കണ്ടിട്ടുവേണം കഥ എഴുതാനെന്ന് പ്രമുഖ കഥാകൃത്ത് ആര്‍ ഉണ്ണി അഭിപ്രായപ്പെട്ടു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ മാസ് ഷാര്‍ജ കലാസാഹിത്യ വിഭാഗം സംഘടിപ്പിച്ച രണ്ടു ദിവസത്തെ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥയുടെയും തിരക്കഥയുടെയും ആനുകാലിക അവസ്ഥയെക്കുറിച്ച് സംവാദവും ക്യാമ്പില്‍ നടന്നു.
ഫാസിസത്തിന്റെ മൂര്‍ത്തീ ഭാവമാണ് കോഴിക്കോട് ഡൗണ്‍ ടൗണ്‍ സംഭവം. ഇതിനെ എതിര്‍ക്കാന്‍ സദാചാര വേലിക്കെട്ടുകള്‍ തന്നെ തടസ്സപ്പെടുത്തുന്നില്ല. മറ്റുള്ളവന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്ന ചാനല്‍ ക്യാമറമാന്റെ വൈകൃതങ്ങള്‍ക്ക് ഒപ്പം ഫാസിസിറ്റ് ശക്തികള്‍ സദാചാര പോലീസ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
മാസ് പ്രസിഡന്റ് അനില്‍ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന യോഗത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി രാജേഷ് നിട്ടൂര്‍ സ്വാഗതവും കലാസാഹിത്യ വിഭാഗം കണ്‍വീനര്‍ വാഹിദ് നാട്ടിക നന്ദിയും പറഞ്ഞു.
രണ്ടു ദിവസമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ യു.എ.ഇ യിലെ എഴുത്തുകാരും വായനക്കാരും ആയ 200ല്‍ പരം സാഹിത്യ ചലച്ചിത്ര പ്രേമികള്‍ പങ്കെടുത്തു.