കര്‍ണാടകയില്‍ നഗരങ്ങളുടെ പേരുമാറ്റം പ്രാബല്യത്തില്‍

Posted on: November 2, 2014 11:12 am | Last updated: November 2, 2014 at 11:12 am

bangaloreന്യൂഡല്‍ഹി: കര്‍ണാടകയിലെ പതിനൊന്ന് നഗരങ്ങളുടെ പേരുകള്‍ ഇന്നലെ മുതല്‍ മാറി. പേരുകളില്‍ മാറ്റം വരുത്താനായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. പേരുകളെല്ലാം കന്നഡ ഭാഷയിലേക്ക് മാറ്റുന്നതിന് വേണ്ടിയാണ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. ഇത് നടപ്പില്‍ വന്നതോടെ ബാംഗ്ലൂര്‍ ബംഗളൂരുവും മാംഗ്ലൂര്‍ മാംഗളൂരുവും മൈസൂര്‍ മൈസൂറുമായി മാറി. ബല്‍ഗാം ഇനി ബാല്‍ഗവിയായിരിക്കും. ഹുബ്ലി, ഹുബ്ബള്ളിയായും തുംകൂര്‍, തുമാകുരുവായും ബീജാപൂര്‍, വിജാപുരയായും ചിക്മഗലൂര്‍, ചികമംഗളൂരുവുവായും ഗുല്‍ബര്‍ഗ, കാലാബുറാഗിയായും ഷിമോഗ, ശിവമോഗയായും മാറി.