Connect with us

Malappuram

സി പി എമ്മിന്റെ നയം തീരുമാനിക്കുന്നത് പാര്‍ട്ടിയല്ലെന്ന് കോടിയേരി ബാലക്യഷ്ണന്‍

Published

|

Last Updated

കല്‍പകഞ്ചേരി: സി പി എമ്മിന്റ് നയം തീരുമാനിക്കുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയോ പോളിറ്റ് ബ്യൂറോയോ കേന്ദ്ര കമ്മറ്റിയോ മാത്രമല്ലെന്നും പാര്‍ട്ടി അംഗങ്ങള്‍ക്ക് അവരുടെ അഭിപ്രായം മുഴുവനായും പറയാനും അത് കേട്ടുകൊണ്ടാകാനുമാണെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലക്യഷ്ണന്‍ പറഞ്ഞു.
വൈലത്തൂരില്‍ പൊന്മുണ്ടം ലോക്കല്‍ കമ്മറ്റി ഓഫീസായ സഖാവ് ഇമ്പിച്ചി ബാവ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെയും ബി ജെ പിയെയും പരീക്ഷിച്ച ജനങ്ങള്‍ ഇനി ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെയാണ്‍. ഒരു പാര്‍ലമന്റ് തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിച്ചു എന്നുള്ളതല്ല. ഇടതുപക്ഷത്തിന്റ് പ്രസ്‌ക്തി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ധിച്ചു വരികയാണ്. ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ശതമായ പോരാട്ടം ഉയര്‍ന്നു വരണം. കോണ്‍ഗ്രസിന്റ് യും ബി ജെ പിയുടെയും ഉദാരവത്കരണ നയങ്ങള്‍ക്കെതിരെ പൊരുതുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന നയരേഖയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സ്യഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും പുതിയ സാമൂഹിക ശക്തിയെ വളര്‍ത്തിയെടുക്കാനാണ്‍ സി പി എമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സി പി എം താനൂര്‍ ഏരിയ സെക്രട്ടറി ഇ ജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, ടി കെ ഹംസ, നാസര്‍ കൊടായി, പി വേലായുധന്‍ പ്രസംഗിച്ചു.

---- facebook comment plugin here -----