മാണിക്കെതിരായ ആരോപണം അടിസ്ഥാന രഹിതം: മുഖ്യമന്ത്രി

Posted on: November 1, 2014 10:29 am | Last updated: November 2, 2014 at 10:59 am

oommen chandlതിരുവനന്തപുരം: ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണം നിര്‍ഭാഗ്യകരമാണെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി. മാണിയെ കേരളത്തിലെ ജനത്തിനറിയാം. ബിജു രമേശ് തന്റെ പേര് കൂടി വലിച്ചിഴച്ച സ്ഥിതിക്ക് താന്‍ ഇതില്‍ കൂടുതല്‍ വിശദീകരണം നല്‍കേണ്ടതുണ്ട്. ബിജു രമേശ് തന്നോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. സംസാരിച്ചിട്ടുണ്ടെങ്കില്‍ എവിടെവച്ച് എപ്പോള്‍ പറഞ്ഞു എന്ന് ബിജു രമേശ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാണി കഴിഞ്ഞ 50 വര്‍ഷമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ്. കോഴ വിവാദത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. എല്ലാം വ്യക്തമായി അറിയാവുന്ന ആളാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി എന്‍ പ്രതാപന് മാണി വിശദീകരണം നല്‍കണമെന്ന് പറയാന്‍ അധികാരമില്ല. പ്രതാപന്‍ ചെയ്തത് അതീവ ഗുരുതരമായ തെറ്റാണ്. പ്രതാപനെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാണ് താനെന്നും മുഖ്യമന്ത്രി പറഞ്ഞു.