Connect with us

Thrissur

ഭവന പദ്ധതി മന്ത്രി കെ എം മാണി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തൃശൂര്‍: ഭവനനിര്‍മാണ ബോര്‍ഡിന്റെ അത്താണി ഭവന പദ്ധതി രണ്ട,് മൂന്ന് ഘട്ടങ്ങളുടെ ഉദ്ഘാടനം കുട്ടനെല്ലൂരില്‍ നാളെ രാവിലെ 11ന് മന്ത്രി കെ എം മാണി നിര്‍വഹിക്കും. നഗരാതിര്‍ത്തിയില്‍ കുറഞ്ഞ വാടക നിരക്കില്‍ താമസ സൗകര്യം ഒരുക്കുന്ന ഇന്നോവേറ്റീവ് ഭവന പദ്ധതിയില്‍ ഇപ്പോള്‍ 72 ഫഌറ്റുകളുണ്ടെന്ന് ബോര്‍ഡ് അംഗം എം പി പോളിയും സാങ്കേതിക വിഭാഗം അംഗം ആര്‍ കെ രവീന്ദ്രനാഥന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കൂടുതല്‍ അപേക്ഷകരെത്തുന്നുവെങ്കില്‍ നറുക്കെടുപ്പിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുക. 11 മാസം വരെയാണ് കാലാവധി. പരമാവധി 33 മാസം വരെയാണ് ഒരാള്‍ക്ക് വീട് വാടകക്ക് ലഭിക്കു. സമ്മേളനത്തില്‍ സി എന്‍ ജയദേവന്‍ എം പി, എം എല്‍ എമാരായ തേറമ്പില്‍ രാമകൃഷ്ണന്‍, തോമസ് ഉണ്ണിയാടന്‍, അഡ്വ. എം പി വിന്‍സെന്റ്, മേയര്‍ രാജന്‍ ജെ.പല്ലന്‍ എന്നിവരും പങ്കെടുക്കും.