Connect with us

Kozhikode

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം കുന്ദമംഗലത്ത്

Published

|

Last Updated

കുന്ദമംഗലം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 30, 31, ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ചെയര്‍ പേഴ്‌സണായും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഡോ. ഗിരീഷ് ചോലയില്‍ ജനറല്‍ കണ്‍വീനറായും സ്വാഗതസംഘം രൂപവത്കരിച്ചു.
സ്വാഗതസംഘം രൂപവത്കരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി അശോകന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പി ഷീബ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ബാലകൃഷ്ണന്‍ നായര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സീനത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, കെ പി ഗണേശന്‍, എസ് സജീവന്‍, ഷീല, കെ ശ്രീലത പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് എം കെ മോഹന്‍ദാസ് സ്വാഗതവും ഒ കല നന്ദിയും പറഞ്ഞു.