Connect with us

Kerala

നവംബര്‍ 12ന് ബേങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ തലത്തില്‍ പണിമുടക്കും

Published

|

Last Updated

തിരുവനന്തപുരം: കാലാവധി കഴിഞ്ഞ ശമ്പളക്കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് ബേങ്ക് ജീവനക്കാര്‍ അടുത്ത മാസം 12ന് അഖിലേന്ത്യാ തലതത്തില്‍ പണിമുടക്ക് നടത്തും. ഒമ്പത് യൂനിയനുകളുടെ കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ബേങ്ക് യൂനിയന്‍സിന്റെ(യു എഫ് ബി യു) നേതൃത്വത്തിലാണ് പണിമുടക്ക്. പത്ത് ലക്ഷത്തോളം ജീവനക്കാര്‍ പങ്കെടുക്കുമെന്ന് യൂനിയന്‍ സംസ്ഥാന കണ്‍വീനന്‍ സി ഡി ജോസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള ഉഭയകക്ഷി സേവന വേതന കരാറിന്റെ കാലാവധി 2012 ഒക്‌ടോബര്‍ 31ല്‍ അവസാനിച്ചതാണ്. ഇതിനു മുമ്പുതന്നെ യൂനിയന്റെ നേതൃത്വത്തില്‍ ജീവനക്കാരുടേയും ഓഫീസര്‍മാരുടേയും അവകാശ പത്രിക ഇന്ത്യന്‍ ബേങ്ക് അസോസിയേഷന് നല്‍കിയിരുന്നു. വിഷയത്തില്‍ 13 തവണ ചര്‍ച്ച നടത്തിയെങ്കിലും ജീവനക്കാരുടെ ആവശ്യങ്ങളില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ മാനേജുമെന്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ രണ്ടിന്, തേക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മൂന്നിന് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നാലിന് കിഴക്കന്‍ മേഖലാ സംസ്ഥാനങ്ങളിലും പണിമുടക്ക് നടത്തും.

---- facebook comment plugin here -----

Latest