Connect with us

Gulf

കേരളോത്സവത്തിന് നാളെ അബുദാബിയില്‍ തുടക്കം

Published

|

Last Updated

അബുദാബി: മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവത്തിനു നാളെ (വ്യാഴം) അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കൊടിഉയരും. നാടിനേയും നാട്ടാചാരങ്ങളേയും നാടന്‍ കലകളേയും സമന്വയിപ്പിച്ചാണ് കേരളോത്സവം.
ഗ്രാമീണോത്സവത്തിന്റെ പ്രതീതി സൃഷ്ടിക്കുന്ന കേരളോത്സവത്തിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായി സെന്ററിന്റെ പ്രധാന വേദിയും മിനി ഹാളും പുതുക്കിപ്പണിയുകയും സെന്റര്‍ അങ്കണം കൊടി തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
സെന്റര്‍ വനിതാ വിഭാഗം ഒരുക്കുന്ന നാടന്‍ ഭക്ഷണ സ്റ്റാളുകള്‍, അബുദാബി ശക്തി തിയറ്റേഴ്‌സ്, യുവകലാസാഹിതി, കല അബുദാബി, ഫ്രണ്ട്‌സ് എ ഡി എം എസ് എന്നീ സംഘടനകള്‍ ഒരുക്കുന്ന വിവിധങ്ങളായ സ്റ്റാളുകള്‍, തട്ടുകടകള്‍, വിനോദ സ്റ്റാളുകള്‍, പ്രദര്‍ശനസ്റ്റാളുകള്‍, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ശാസ്ത്ര പ്രദര്‍ശനം എന്നിവയോടൊപ്പം വേദിയില്‍ ഈജിപ്ഷ്യന്‍ നൃത്തം, ശ്രീലങ്കന്‍ നൃത്തം ഉള്‍പ്പെടെ വിവിധങ്ങളായ കലാപരിപാടികള്‍ സമാന്തരമായി അരങ്ങേറും.
സമാപന ദിവസമായ നവംബര്‍ 1ന് പ്രവേശന പാസുകള്‍ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനമായി പീജിയോട്ട് കാറും വിലപിടിപ്പുള്ള 50 മറ്റു സമ്മാനങ്ങളും നല്‍കും.

---- facebook comment plugin here -----