Connect with us

Oddnews

പാമ്പുകടിയേറ്റ കുട്ടിയുടെ കാല്‍ കരിഞ്ഞുണങ്ങി

Published

|

Last Updated

snake bitലണ്ടന്‍: വിഷപ്പാമ്പിന്റെ കടിയേറ്റ പതിമൂന്നുകാരിയുടെ കാല്‍ കരിഞ്ഞുണങ്ങി . വെനിസ്വലയിലെ കരാക്കസിലാണ് സംഭവം. കടിയേറ്റ ഭാഗത്തിനുതാഴേക്ക് കാല്‍ കറുത്തുണങ്ങി മുറിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വിഷത്തിന്റെ ശക്തികൊണ്ട് കാലിലെ കോശങ്ങള്‍ കരിഞ്ഞുണങ്ങിയതാണ് കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ശരീരത്തില്‍ വിഷാംശമുള്ളതിനാല്‍ കുട്ടിയുടെ കാല്‍ മുറിച്ചുകളഞ്ഞാലും രക്ഷപ്പെടാനുള്ള സാധ്യത വളരെക്കുറവാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ പാരമ്പര്യ വൈദ്യന്റെ അടുത്തേക്കാണ് രക്ഷാകര്‍ത്താക്കള്‍ ആദ്യം കൊണ്ടുപോയത്. പിന്നീട് ഒരുമാസത്തിനുശേഷം കുട്ടിയുടെ അവസ്ഥ ഗുരുതരമായതോടെയാണ് ആശുപത്രിയിലെത്തിച്ചത്.
പക്ഷേ, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലായിരുന്നു.

ഇപ്പോള്‍ കാല്‍മുട്ടിന് താഴോട്ടുള്ള ഭാഗമാണ് കരിഞ്ഞുണങ്ങിയത്. ക്രമേണ ഇത് മുകളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം കുട്ടിയുടെ വൃക്കകള്‍ തകരാറിലാവുകയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യും. പാമ്പിന്‍ വിഷത്തിനുള്ള ശരിയായ ചികിത്സ തക്കസമയത്ത് നല്‍കാത്തതാണ് ഇതിനുകാരണം. കുട്ടിയുടെ പേരോ മറ്റുവിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഏതുതരത്തിലുള്ള പാമ്പാണ് കടിച്ചതെന്നും വ്യക്തമല്ല.