Connect with us

Thrissur

ഭക്ഷ്യ വിഷബാധ: നൂറോളം പേര്‍ ചികിത്സ തേടി

Published

|

Last Updated

അണ്ടത്തോട്: ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് 35 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ തേടിയവര്‍ അന്‍പതിലധികം വരും. ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആല്‍ത്തറ പ്രദേശത്തെ രാത്രി വിവാഹ വീടുകളില്‍ നിന്നും ചിക്കന്‍ വിഭവങ്ങള്‍ കഴിച്ചവര്‍ക്കാണ് വിഷ ബാധയേറ്റത്.
ആല്‍ത്തറ പൂഴിക്കള ചേന്ദ്രാന്‍ വിഷ്ണു (18), ആലത്തയില്‍ ചാര്‍ളി (17), ശ്രീദേവി (15), കടിക്കാട് കിട്ടപ്പടി വള്ളിക്കാട്ടിരി നിര്‍മ്മല (40), നിഷ (30), തെക്കത്ത് ഹരിത (16), താണിശേരി അനഘ(12), ജിതിന്‍ ലാല്‍(16), കടാമ്പുള്ളി വിഷ്ണു (15), വിവേക് (12), വള്ളിക്കാട്ടിരി ജ്യോതി (29), സുനില്‍ (43), നീരജ് (നാല്), ആദര്‍ശ് (എട്ട്), കാട്ടിശേരി ഷിജി (40), കുനി കാട്ടിശേരി സുധീരന്‍(40), സഹോദരന്റെ ഭാര്യയും ഒന്‍പത് മാസം ഗര്‍ഭിണിയുമായ കാട്ടിശേരി സുനിത (30), കൗക്കാനപ്പെട്ടി കൊട്ടിലിങ്ങല്‍ സബിത (31) എന്നിവരാണ് വടക്കേകാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ളത്.
ചെറായി ചേന്ദ്രാത്ത് ശ്രീയേഷ് (26), കുന്നത്തൂര്‍ കളത്തിങ്ങല്‍ വിജി (38), കൗക്കാനപ്പെട്ടി കിഴക്കൂട്ട് ഷീജ (35) എന്നിവര്‍ ഉള്‍പ്പെടെ 18 പേരാണ് പുന്നൂക്കാവ് ശാന്തി നഴ്‌സിംഗ് ഹോമില്‍ ചികിത്സ തേടിയത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ആളുകള്‍ എത്തി തുടങ്ങിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്നലെ രാവിലെയും പത്തോളം പേര്‍ ചികിത്സക്കെത്തി. ഛര്‍ദ്ദി,വയറിളക്കവും, പനിയുമാണ് മിക്കവര്‍ക്കും ഉള്ളത്.
ഞായറാഴ്ച വൈകീട്ടാണ് രണ്ട് സ്ഥലത്തും വിവാഹ സത്ക്കാരങ്ങള്‍ നടന്നത്. രണ്ടിടത്തും ചമ്മന്നൂരിലെ ഒരു കാറ്ററിംഗ് സ്ഥാപനമാണ് ഭക്ഷണം പാകം ചെയ്തത്.
കോഴി വിഭവങ്ങളില്‍നിന്നാണ് വിഷബാധയേറ്റതെന്ന് സംശയിക്കുന്നതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ പ്രദീപ് പറഞ്ഞു.