Connect with us

Gulf

ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നവംബര്‍ ഇരുപത് മുതല്‍

Published

|

Last Updated

_DSC8188അബുദാബി : യു.എ.ഇ രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ നവംബര്‍ 20 മുതല്‍ ഡിസംബര്‍ 12 വരെ അബുദാബി അല്‍ വത്ബയില്‍ സംഘടിപ്പിക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ ആണ് പരിപാടികള്‍ അരങ്ങേറുക. പാരമ്പര്യവും സംസ്‌കൃതിയും സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്ന വിദ്യാഭ്യാസപരമായ ലക്ഷ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇക്കുറി സായിദ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ ഒരുക്കുകയെന്ന് അബുദാബി ജുമൈറ ഇത്തിഹാദ് ടവറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ വ്യക്തമാക്കി. അയ്യായിരത്തോളം ആളുകള്‍ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങാണ് സംഘം പദ്ധതിയിട്ടിരിക്കുന്നത്.

23 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷത്തിനെത്തുന്ന സന്ദര്‍ശകര്‍ക്ക് പുതിയ അനുഭവമായിരിക്കും.
അബുദാബി ജുമൈറ ഇത്തിഹാദ് ടവറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഉന്നതതല സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ഹുമൈദ് അല്‍ നയാദി , എമിറേറ്റ്‌സ് ഒട്ടക പന്തയ ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ മുഹൈരി, അബൂദബി ഭക്ഷ്യ നിയന്ത്രണ അതോറിറ്റി കമ്മ്യൂണിക്കേഷന്‍സ് ആന്റ് കമ്മ്യൂണിറ്റി സേവന വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ജലാല്‍ അല്‍ റെയ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി