Connect with us

Kozhikode

കൊടുവള്ളിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published

|

Last Updated

താമരശ്ശേരി: ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊടുവള്ളി പാലക്കുറ്റി ആമ്യംപൊയില്‍ പരേതനായ എ കെ റസാഖിന്റെ മകന്‍ മുഹമ്മദ് ഷബീബ് (ഷിബിലി 21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പിതൃ സഹോദരന്‍ മജീദിന്റെ മകള്‍ ഹംന മജീദ്(16), മറ്റൊരു ബൈക്കില്‍ സഞ്ചരിച്ച കട്ടിപ്പാറ ചമല്‍ തെക്കേ കാരപ്പറ്റ അനിലിന്റെ മകന്‍ രാമദാസ്(20) എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. ഹംന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും രാമദാസ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ ദേശീയപാതയില്‍ താഴേ പരപ്പന്‍പൊയിലിലായിരുന്നു അപകടം. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഹംനയും ഷബീബും സ്‌കൂട്ടറില്‍ സ്‌കൂളിലേക്ക് പോവുന്നതിനിടെ എതിരെ വന്ന ബൈക്ക് ഇടിക്കുകയയാരുന്നു. റോഡില്‍ തെറിച്ചുവീണ മൂന്നുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷബീബ് മരിച്ചിരുന്നു. അപകടത്തില്‍ ഷബീബ് സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. വൈകിട്ട് ആറുമണിയോടെ നാട്ടിലെത്തിച്ച ഷബീബിന്റെ മയ്യിത്ത് പാലക്കുറ്റി ആക്കിപൊയില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. മറിയക്കുട്ടിയാണ് ഷബീബിന്റെ മാതാവ്. സഹോദരങ്ങള്‍: മുഹമ്മദ് ലബീബ്(മക്ക), മുഹമ്മദ് ഷഹീര്‍, ഖദീജ ഷെറിന്‍.

 

---- facebook comment plugin here -----

Latest