Connect with us

Kozhikode

ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്

Published

|

Last Updated

പേരാമ്പ്ര: പോലീസ് സ്‌റ്റേഷന്‍ കോമ്പൗണ്ടില്‍ അതിക്രമിച്ചു കയറി എസ് ഐയെ ഭീഷണിപ്പെടുത്തുകയും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നതിന്റെ പേരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, ജിതേഷ് മുതുകാട്, റശീദ് പുറ്റംപൊയില്‍, റശീദ് കോടേരിച്ചാല്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. സംഘത്തോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും ധിക്കരിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും എസ് ഐ പരാതിക്കാരനായ കേസില്‍ പറയുന്നു.
കോടതി വാറന്റുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാജുവിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഷാജുവിനെ പോലീസ് മര്‍ദിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തുകയും ആശുപത്രിയില്‍ കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ബഹളം വെക്കുകയുമായിരുന്നു. തുടര്‍ന്നാണ് പരാതിക്കിടയായ സംഭവങ്ങളുണ്ടായത്.
അതിനിടയില്‍ പ്രതി സ്‌റ്റേഷനില്‍ കുഴഞ്ഞുവീഴുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പോലീസ് ഷാജുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഷൈജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുമാറ്റണമെന്ന് പ്രവര്‍ത്തകര്‍ ശാഠ്യം പിടിച്ചതോടെ പോലീസ് ഇയാളെ ആംബുലന്‍സില്‍ കോഴിക്കോട്ടേ്ക്ക് മാറ്റുകയും ചെയ്തിരുന്നു.
കാലിന് പ്ലാസ്റ്റര്‍ ഇട്ട ഷാജുവിനെ പോലീസ് കോടതിയില്‍ ഹാജരാക്കി. പ്രതിയെ പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു.