Connect with us

Kozhikode

എസ് വൈ എസ് 60 ാം വാര്‍ഷികം: ജില്ലയിലെങ്ങും നാടുണര്‍ത്തല്‍

Published

|

Last Updated

കോഴിക്കോട്: സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി നാടുണര്‍ത്തല്‍ ജില്ലാതല ഉദ്ഘാടനം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്നു. അബ്ദുല്ല സഅദി, എ കെ സി മുഹമ്മദ് ഫൈസി, ബശീര്‍ മുസ്‌ലിയാര്‍, നാസര്‍ ചെറുവാടി നേതൃത്വം നല്‍കി. ജില്ലയിലെ സോണുകളിലും സര്‍ക്കിളുകളിലും യൂനിറ്റുകളിലും അതാത് ഘടകത്തിന്റെ നേതൃത്വത്തില്‍ നാടുണര്‍ത്തല്‍ നടന്നു.
കുന്ദമംഗലത്ത് അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി, കൊടുവള്ളിയില്‍ ഉമര്‍ സഖാഫി, റിയാസ് പുത്തൂര്‍, താമരശ്ശേരി സോണ്‍ മുഹമ്മദ് ഹാജി ചുങ്കം, അഹമ്മദ് കുട്ടി ഹാജി, മുക്കത്ത് സുല്‍ഫീക്കര്‍ സഖാഫി, ശമീര്‍, നരിക്കുനിയില്‍ ബശീര്‍, അശ്‌റഫ്, ശംസുദ്ദീന്‍ സഖാഫി, നടുവണ്ണൂരില്‍ യൂസുഫ് മുസ്‌ലിയാര്‍, മൊയ്തു, കുറ്റിയാടിയില്‍ അബ്ദുല്ല മുസ്‌ലിയാര്‍, സലാം സഖാഫി, കൊയിലാണ്ടിയില്‍ സയ്യിദ് സൈന്‍ ബാഫഖി, ജമാല്‍ നന്തി, പയ്യോളിയില്‍ നാസര്‍ സഖാഫി, നസീര്‍ മേലടി, കോഴിക്കോട് സൗത്തില്‍ അശ്‌റഫ് സഖാഫി, ഹസന്‍ കോയ മാസ്റ്റര്‍ നേതൃത്വം നല്‍കി. ബാലുശേരി സോണ്‍ പരിപാടി പറമ്പിന്‍ മുകളില്‍ നടന്നു.