Connect with us

Kasargod

വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി

Published

|

Last Updated

വെള്ളരിക്കുണ്ട്: വ്യാപാരിയെ ആക്രമിച്ച് പണവും രേഖകളും അടങ്ങിയ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വെള്ളരിക്കുണ്ട് ടൗണിലെ സ്വരാജ് ട്രേഡേര്‍സ് ഉടമ കൂരാംകുണ്ടിലെ പി വി രാമചന്ദ്രന്റെ കൈയില്‍നിന്നാണ് 1,60,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് മുഖംമൂടി ധരിച്ചെത്തിയ ആള്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് സംഭവം.
കടയടച്ചശേഷം വീടിനുമുന്നിലെത്തിയ രാമചന്ദ്രന്‍ വാതില്‍ തുറക്കുന്നതിന് കോളിംഗ് ബെല്‍ അടിച്ച് വരാന്തയില്‍ കാത്തുനില്‍ക്കുമ്പോള്‍ ഇരുളിന്റെ മറവില്‍നിന്നും എത്തിയ മുഖംമൂടിധാരി രാമചന്ദ്രന്റ കൈയിലുണ്ടായിരുന്ന ബാഗ് തട്ടിയെടുത്ത് ഓടി മറയുകയായിരുന്നു.
ബഹളംകേട്ട് വീട്ടുകാരും അയല്‍വാസികളും എത്തി അന്വേഷിച്ചെങ്കിലും പണം തട്ടിയെടുത്ത ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് രാമചന്ദ്രന്‍ വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിവരികയാണെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. രാമചന്ദ്രന്റെ മൊഴിയില്‍ പറഞ്ഞ അടയാളങ്ങള്‍ വച്ചാണ് പോലീസ് അന്വേഷണം നടത്തിവരുന്നത്.