Connect with us

Kozhikode

ഗ്രാമങ്ങളില്‍ ചെങ്കണ്ണ് രോഗം വ്യാപകം

Published

|

Last Updated

കൊടുവള്ളി: മടവൂര്‍, കിഴക്കോത്ത്, കൊടുവള്ളി ഭാഗങ്ങളില്‍ ചെങ്കണ്ണ് രോഗം വ്യാപകം. കുടുംബത്തില്‍ ഒരാള്‍ക്ക് പിടിപെട്ടാല്‍ മുഴുവന്‍ പേരെയും ഇത് ബാധിക്കുന്നു. ചെങ്കണ്ണ് രോഗം കാരണം വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളും ഓഫീസുകളില്‍ ജീവനക്കാരും അവധിയെടുക്കുന്നതിനാല്‍ ഹാജര്‍ നില കുറയുന്നു. ചെങ്കണ്ണ് രോഗം കാരണം ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും അവധിയായതിനാല്‍ കെ എസ് ആര്‍ ടി സി ബസ് ഷെഡ്യൂളുകള്‍ പോലും മുടങ്ങുന്നു.
സാധാരണഗതിയില്‍ വേനല്‍ക്കാലത്ത് പിടിപെടുന്ന ഈ കണ്ണുരോഗം ഇപ്പോള്‍ മഴക്കാലത്തും കണ്ടുവരികയാണ്. പൊള്ളുന്ന ചൂടുവെയിലിനിടെ മഴയുള്ള കാലാവസ്ഥയാണ് രോഗത്തിന് കാരണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. ചൂടും മഴയുമുള്ള അന്തരീക്ഷത്തില്‍ രോഗം വേഗത്തില്‍ പകരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
ശുദ്ധജലത്തില്‍ ഇടക്കിടെ കണ്ണ് കഴുകുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം കണ്ണില്‍ മരുന്നൊഴിക്കുക, കണ്ണില്‍ തൊട്ട കൈകള്‍ കൂടെകൂടെ സോപ്പിട്ട് കഴുകുക. അടിയന്തര ചികിത്സ തേടുക എന്നിവയും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.