Connect with us

Gulf

എച്ച് എ എഡിയുടെ ആഭിമുഖ്യത്തില്‍ സ്തനാര്‍ബുദ ബോധവത്കരണം സംഘടിപ്പിച്ചു

Published

|

Last Updated

അബുദാബി: എച്ച് എ എഡി (ഹെല്‍ത് അതോറിറ്റി അബുദാബി)യുടെ ആഭിമുഖ്യത്തില്‍ സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം സംഘടിപ്പിച്ചു. രോഗം തടയാന്‍ സാധിക്കുന്ന ഒന്നാണെന്നും നേരത്തെ കണ്ടെത്തിയാല്‍ 98 ശതമാനവും പരിപൂര്‍ണമായും സുഖപ്പെടുത്താമെന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്താനായാണ് പരിപാടി സംഘടിപ്പിച്ചത്. സ്ത്രീകളില്‍ നിന്നുളള വര്‍ധിച്ച പങ്കാളിത്തത്താല്‍ ബോധവത്കരണ പരിപാടി വന്‍ വിജയമായി. ബോധവത്കരണം ഊര്‍ജിതമായതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രോഗത്തിന്റെ അവസാന ഘട്ടമായ മൂന്നില്‍ എത്തുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ആറു വര്‍ഷത്തെ കണക്കുകള്‍ ഉദ്ധരിച്ചാണ് ആശ്വാസം നല്‍കുന്ന വിവരം എച്ച് എ എ ഡി പുറത്തുവിട്ടിരിക്കുന്നത്. 2007ല്‍ മൊത്തം സ്തനാര്‍ബുദ കേസുകളില്‍ 65 ശതമാനമായിരുന്നു രോഗത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 16 ശതമാനം മാത്രമായിരിക്കുന്നു. രോഗം കണ്ടെത്താനുള്ള മാമ്മോഗ്രാം പരിശോധനയാണ് ഇതിന് ഇടയാക്കിയത്. എളുപ്പമുള്ള പരിശോധനക്ക് വിധേയമാവൂ, ആരോഗ്യത്തോടെ ജീവിക്കുവെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു ബോധവത്കരണം സംഘടിപ്പിച്ചത്.