Connect with us

Gulf

എമിറേറ്റ്‌സ് ഐഡിയെ വിന്‍ഡോസുമായി ബന്ധിപ്പിക്കാം

Published

|

Last Updated

uae-50826അബുദാബി: എമിറേറ്റ്‌സ് ഐ ഡിയെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഉപയുക്തമാക്കാമെന്നും എമിറേറ്റ്‌സ് ഐ ഡി സെന്‍ട്രല്‍ ഓപ്പറേഷന്‍സ് എക്‌സി. ഡയറക്ടര്‍ ആഇശ അല്‍ റഈസി അറിയിച്ചു. വിന്‍ഡോസ് ഏഴ്, എട്ട്, 8.1 എന്നിങ്ങനെ മിക്ക ഡ്രൈവുകളിലും സ്വീകാര്യമാണ്. മൈക്രോ സോഫ്റ്റ് ഓഫീസ്, പി ഡി എഫ് എന്നിവയില്‍ ഡിജിറ്റല്‍ കയ്യൊപ്പായി ഗണിക്കപ്പെടും.

കാര്‍ഡ് റീഡറിലെ ഐഡികാര്‍ഡിനെ കമ്പ്യൂട്ടറുമായോ ടാബ്‌ലറ്റുമായോ ബന്ധിപ്പിച്ചാല്‍ വിവരങ്ങള്‍ പകര്‍ത്തപ്പെടും. ലോകത്ത് ആദ്യമായാണ് തിരിച്ചറിയല്‍ കാര്‍ഡ് വിന്‍ഡോസിലേക്ക് ബന്ധിപ്പിക്കുന്നത്. മൈക്രോ സോഫ്റ്റും എമിറേറ്റ്‌സ് ഐ ഡിയും ഇതു സംബന്ധിച്ച് കരാറൊപ്പിട്ടിട്ടുണ്ടെന്നും ആഇശ അല്‍ റഈസി പറഞ്ഞു.