Connect with us

Gulf

ദക്ഷിണ കൊറിയന്‍ ടെലികോം കോണ്‍ഫറന്‍സില്‍ താരമായി സ്വദേശി ബാലന്‍

Published

|

Last Updated

ദുബൈ: ദക്ഷിണ കൊറിയയില്‍ നടന്ന രാജ്യാന്തര ടെലികോം കോണ്‍ഫറന്‍സില്‍ താരമായി യു എ ഇ ബാലന്‍. 10 വയസുള്ള അദീബ് അല്‍ ബലൂശിയെന്ന സ്വദേശി ബാലനാണ് പ്ലെനിപോട്ടെന്‍ഷ്യറി കോണ്‍ഫറന്‍സില്‍ തന്റെ കണ്ടുപിടുത്തവുമായി എത്തി താരമായത്. 3,000 രാജ്യാന്തര പ്രതിനിധികള്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ കാര്‍ സീറ്റ് ബെല്‍റ്റ് ഹാര്‍ട്ട് മോണിറ്റര്‍, ക്ലീനിംഗ് റോബോട്ട്, ലൈറ്റ് വെയ്റ്റ് പ്രോസ്‌തെറ്റിക് ലിംബ്‌സ് തുടങ്ങിയവയാണ് അദീബ് അവതരിപ്പിച്ചത്. അദീബിന്റെ കണ്ടുപിടുത്തങ്ങളെല്ലാം കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ മനംകവര്‍ന്നു. ട്രാ(ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി)യുടെ പ്രതിനിധിയായാണ് മാതാപിതാക്കള്‍ക്കൊപ്പം ഈ മിടുക്കന്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയത്. അദീദിന് പ്രസംഗിക്കാന്‍ കൂടുതല്‍ സമയം ലഭിക്കാനായി ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗാനം പ്രസംഗം വെട്ടിച്ചുരുക്കിയതും ഈ ശാസ്ത്ര പ്രതിഭക്കുള്ള അംഗീകാരമായിരുന്നു.