Connect with us

Gulf

ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ 13 ലക്ഷം പേര്‍

Published

|

Last Updated

ദുബൈ: 2016 ഓടെ ദുബൈയില്‍ എല്ലാവരും ആരോഗ്യപരിരക്ഷാ പദ്ധതിയില്‍ വരുമെന്ന് ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസാ അല്‍ ഹാജ് അല്‍ മൈദൂര്‍ പറഞ്ഞു. ദേര മുത്തീനയില്‍ സ്വകാര്യ മേഖലയിലെ വലിയ ആംബുലേറ്ററി കെയര്‍, ആസ്റ്റര്‍ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ ഈസാ അല്‍ ഹാജ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. ഡോ. ആസാദ് മൂപ്പന്‍, ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
ഇതേവരെ 13 ലക്ഷം പേര്‍ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ട്. 80 ശതമാനം പേരില്‍ സന്ദേശം എത്തിയിട്ടുണ്ട്. വരുമാനം കുറഞ്ഞ ആളുകള്‍ക്ക് പ്രത്യേകമായ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
എല്ലാവരും ഇന്‍ഷ്വറന്‍സ് നേടണമെന്നത് ഭരണകൂടത്തിന്റെ തീരുമാനമാണ്. അതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ഹെല്‍ത് അതോറിറ്റി ചെയ്യുന്നത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗത്തിനും ഏകീകൃത ലൈസന്‍സ് പദ്ധതിയില്‍ കൊണ്ടുവന്നതാണ് മറ്റൊരു നൂതന കാല്‍വെപ്പ്. അടിസ്ഥാനപരമായി, മെച്ചപ്പെട്ട ചികിത്സയാണ് ലക്ഷ്യമിടുന്നത്. ദുബൈയിലെ ആരോഗ്യ രംഗം ലോക നിലവാരത്തില്‍ എത്തണമെന്നും ആഗ്രഹിക്കുന്നതായി ഈസാ അല്‍ ഹാജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest