Connect with us

Alappuzha

എസ്എന്‍ഡിപി സിപിഎമ്മിന്റെ പോഷക സംഘടനയല്ല: വെള്ളാപ്പള്ളി

Published

|

Last Updated

ആലപ്പുഴ: എസ്എന്‍ഡിപി സിപിഎമ്മിന്റെ പോഷക സംഘടനയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍.സിപിഎം തന്നെ ബിജെപിക്കാരനാക്കാന്‍ ശ്രമിക്കുകയാണ്. മദ്യനയത്തില്‍ സിപിഎമ്മിന്റെ വൈകിവന്ന വിവേകത്തിന് നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ നടന്ന എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് വെള്ളാപ്പള്ളി സിപിഎമ്മിനെ വിമര്‍ശിച്ചത്.
സംസ്ഥാനത്ത് മദ്യനിരോധനം പ്രായോഗികമല്ലെന്നും നിരോധനം ഉപഭോഗം വര്‍ധിപ്പിക്കാനും ക്രമസമാധാനനില തകര്‍ക്കാനും ഇടയാക്കുമെന്നുമുള്ള പിണറായിയുടെ പ്രസ്താവനയെ വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എന്‍ഡിപിയുടെ ചില പ്രാദേശിക യോഗങ്ങളില്‍ ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ നേരത്തെ പിണറായി വിമര്‍ശിച്ചിരുന്നു.