Connect with us

Wayanad

ബത്തേരിയില്‍ വാണിജ്യ നികുതി വകുപ്പ് ഇന്‍സ്‌പെക്ടറുടെ വീടിനുനേരെ ആക്രമണം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: വാണിജ്യ നികുതി വകുപ്പ് ഇന്‍സ്‌പെക്ടറുടെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം. ബത്തേരി വാണിജ്യ നികുതി വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജി.എസ് യമുനയുടെ ദൊട്ടപ്പന്‍കുളത്തെ വീടിനു നേരെ ഇന്നലെ പുലര്‍ച്ചയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.
പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പുറകിലെയും ഇടതുഭാഗത്തെയും ചില്ലുകളും തകര്‍ത്തു. കമ്പിവടി കൊണ്ടാണ് ചില്ലുകള്‍ അടിച്ച് തകര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെ ശബ്ദം കേട്ട് വാതില്‍തുറന്ന് പുറത്ത് വന്നപ്പോഴേക്കും അക്രമികള്‍ സ്ഥലംവിട്ടിരുന്നു. ഈ സമയം ഇവരുടെ ഭര്‍ത്താവ് ബത്തേരി കോടതി ശിരസ്തദാര്‍ ടി. ദയാല്‍കുമാറും ഇളയമകള്‍ അഥീനയും വീട്ടിലുണ്ടായിരുന്നു. പുറത്ത് വന്നപ്പോള്‍ ആരെയും കണ്ടില്ലന്നും എന്നാല്‍ ഈ സമയും വാഹനത്തിന്റെ ശബ്ദം കേട്ടതായും യമുന പറഞ്ഞു. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
സുല്‍ത്താന്‍ ബത്തേരി: വാണിജ്യ നികുതി വകുപ്പ് ജീവനക്കാരിയുടെ വീടും കാറും തകര്‍ത്തവര്‍ക്കതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സി.പി.എം സുല്‍ത്താന്‍ ബത്തേരി ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.സംഘത്തെ ഉടന്‍ പിടികൂടണമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം നാട്ടുകാരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സി.പി.എം നേതാക്കള്‍ പറഞ്ഞു.
പ്രധിഷേധപ്രകടനം നടത്തി
സുല്‍ത്താന്‍ ബത്തേരി:വാണിജ്യനികുതി വകുപ്പ് ജീവനക്കാരിയുടെ വീടിനുനേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ ബത്തേരി ടൗണില്‍ പ്രകടനം നടത്തി. ആക്രമണം നടത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുക, ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലിചെയ്യാനുള്ള സാഹചര്യ ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രകടനം. മിനിസിവില്‍സ്റ്റേഷനില്‍ നിന്നുമാരംഭിച്ച് ടൗണ്‍ചുറ്റി സ്വതന്ത്രമൈതാനിയില്‍ സമാപിച്ച പ്രകടനം എന്‍.ജി.ഒ യൂണിയന്‍ ജില്ലാഭാരവാഹി എസ് അജയകുമാര്‍ ഉല്‍ഘാടനം ചെയ്തു. പി.എ ഗോപി,സുരേഷ്‌കുമാര്‍,കെ.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.