Connect with us

Gulf

മുഹമ്മദ് താനി മുര്‍ഷിദ് അല്‍ റുമൈത്തി അബുദാബി ചേംബര്‍ ചെയര്‍മാന്‍

Published

|

Last Updated

അബുദാബി: അബുദാബി ചേംബര്‍ ഡയറക്ടര്‍മാരുടെ ആദ്യ യോഗം ഇന്നലെ അബുദാബി ചേംബര്‍ ആസ്ഥാനത്ത് നടന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 15 അംഗങ്ങളും യു എ ഇ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്ത ആറ് അംഗങ്ങളും ഉള്‍പ്പെടെ എല്ലാ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഇന്നലെ നടന്ന ആദ്യ യോഗത്തില്‍ പങ്കെടുത്തു. അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി മുഹമ്മദ് താനി മുര്‍ഷിദ് അല്‍ റുമൈത്തിയെ തിരഞ്ഞെടുത്തു.
ഇത് രണ്ടാം തവണയാണ് മുഹമ്മദ് താനി അബുദാബി ചേംബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിതനാകുന്നത്. ചേംബര്‍ വൈസ് ചെയര്‍മാനായി ഇബ്രാഹിം മഹ്മൂദ് അല്‍ മഹ്മൂദിനെയും തിരഞ്ഞെടുത്തു.
മുഹമ്മദ് മന്ന അല്‍ ഖുബൈസിയെ ട്രഷററായും ഹമദ് അല്‍ അവാധിയെ വൈസ് ട്രഷററായും താഹിര്‍ മുസബ അല്‍ കിന്ദി അല്‍ മരാറിനെ സെക്കന്റ് വൈസ് ചെയര്‍മാനായും യോഗം തിരഞ്ഞെടുത്തു. ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലിയും ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംബന്ധിച്ചു.

---- facebook comment plugin here -----