Connect with us

Gulf

ദുബൈ വിമാനത്താവളത്തില്‍ 1.4 കോടി യാത്രക്കാര്‍ എത്തി

Published

|

Last Updated

ദുബൈ: ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലുടെ യാത്ര ചെയ്തത് 1.4 കോടി ജനങ്ങള്‍. 197 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ദുബൈ എയര്‍പോര്‍ട്ട് ഉപയോഗിച്ചത്. ഇതില്‍ 20 ലക്ഷം ജനങ്ങള്‍ ജി സി സി രാജ്യത്തില്‍ നിന്നുള്ളവരാണ്. ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ്. എ ദുബൈ) തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമദ് റാശിദ് അല്‍ മറി അറിയിച്ചതാണിത്.
ആഗസ്റ്റില്‍ മാത്രം 17,28,000 പേര്‍ യാത്ര ചെയ്തു. സെപ്റ്റംബര്‍ അഞ്ചിന് ദുബൈ എയര്‍പോര്‍ട്ടിലുടെയുള്ള യാത്രക്കാരുടെ എണ്ണം 63,000 ആണ്.
അനുദിനം വികസനത്തിലേക്ക് കുതിച്ച് കൊണ്ടിരിക്കുന്ന ദുബൈയിലേക്ക് വരുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുകയാണ്. അവരെ മികച്ച രീതിയില്‍ സ്വീകരിക്കാനും യാത്രാ നടപടിക്രമങ്ങള്‍ വേഗത്തില്‍ പുര്‍ത്തീകരിക്കാനും ദുബൈ എമിഗ്രഷന്‍ വകുപ്പിന്റെ വിവിധ രീതികള്‍ നിലവില്‍ ഉണ്ട് എന്ന് അല്‍ മറി പറഞ്ഞു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം രാജ്യത്ത് എത്തുന്ന സഞ്ചാരികളെ പുഞ്ചിരിച്ച് കൊണ്ട് സ്വാഗതം ചെയ്യാനും അവര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനും എമിഗ്രേഷന്‍ ജീവനക്കാര്‍ക്ക് ഉത്തരവ് നല്‍കിയിരിന്നു.
സഞ്ചാരികളുടെ സുഗമമായ യാത്രക്ക് പ്രത്യേക സഞ്ചാര പാതകളുടെ വിപുലമായ ക്രമീകരണങ്ങള്‍ എമിഗ്രേഷന്‍ വകുപ്പ് കുടുതല്‍ ഭാഗങ്ങളിലേക്ക് വിപുലപ്പെടുത്തി. ഇ-ഗേറ്റുകള്‍, സ്മാര്‍ട് ഗേറ്റുകള്‍ എന്നിവയിലുടെയുള്ള യാത്രക്കാരുടെ എണ്ണം കുടുതല്‍ വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ദുബൈയെ സ്മാര്‍ട് നഗരമാക്കുക എന്ന ലക്ഷ്യ സാധൂകരണത്തിന് ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് സ്മാര്‍ട് സേവനങ്ങളുടെ നിരവധി പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ലഭ്യമാണ്.
ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നില്‍ 28 സ്മാര്‍ട്ട് ഗേറ്റും ടെര്‍മിനല്‍ ഒന്നില്‍ 16ഉം ടെര്‍മിനല്‍ രണ്ടില്‍ നാല് സ്മാര്‍ട് ഗേറ്റുകളും നിലവില്‍ ഉണ്ട്. വരും നാളുകളില്‍ കുടുതല്‍ വിപുലപ്പെടുത്തും. 20ല്‍ അധികം സ്ഥലങ്ങളില്‍ സ്മാര്‍ട് രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം ഒരിക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----