Connect with us

Kerala

അനാശാസ്യം നടക്കുന്നെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

Published

|

Last Updated

കോഴിക്കോട്: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പി ടി ഉഷ റോഡിലെ ഡൗണ്‍ ടൗണ്‍ എന്ന ഹോട്ടലാണ് അടിച്ചു തകര്‍ത്തത്. ഇന്ന് രാവിലെ ഒരു ചാനലില്‍ ഹോട്ടലില്‍ വിദ്യാര്‍ത്ഥികള്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഒരു കൂട്ടം യുവമോര്‍ച്ച-എബിവിപി പ്രവര്‍ത്തകര്‍ അക്രമമഴിച്ചുവിട്ടത്.

സംഭവത്തില്‍ വ്യാപാരികള്‍ പ്രതിഷേധം അറിയിച്ചു. പ്രതിഷേധ സൂചകമായി ഇന്ന് വൈകുന്നേരം നഗരത്തില്‍ വ്യാപാരികള്‍ പ്രകടനം നടത്തും. ഹോട്ടല്‍ ഉടമ നടക്കാവ് പൊലീസില്‍ പരാതി നല്‍കി.