Connect with us

Kozhikode

നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഡിവൈഡറില്‍ കയറി മറിഞ്ഞു

Published

|

Last Updated

കോഴിക്കോട്: അരയിടത്തുപാലത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം ഡിവൈഡറില്‍ കയറി മറിഞ്ഞു. ആര്‍ക്കും പരുക്കില്ല. ബസില്‍ ഡ്രൈവറും ക്ലീനറും മാത്രമാണുണ്ടായിരുന്നത്. ഇടിയില്‍ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇന്നലെ രാവിലെ ആറിനാണ് അപകടം. തൃശൂര്‍- കണ്ണൂര്‍ റൂട്ടിലോടുന്ന സാമ്രാട്ട് സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. മിനി ബൈപ്പാസിലെ പെട്രോള്‍ ബങ്കില്‍ നിന്ന് പെട്രോള്‍ അടിച്ച് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലേക്ക് വരികയായിരുന്നു.
അരയിടത്തുപാലം മെട്രോ ടവറിനടുത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ബസ് റോഡരികിലെ രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്ത് ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. ബസ് ചെരിഞ്ഞ് മീറ്ററുകളോളം റോഡിലൂടെ നിരങ്ങി നീങ്ങിയ ശേഷം അഴകൊടി ക്ഷേത്രം റോഡിലേക്കുള്ള ജംഗ്ഷനിലാണ് നിന്നത്. ക്ലീനറായിരുന്നു ബസ് ഓടിച്ചിരുന്നതെന്നും ദൃസാക്ഷികള്‍ പറഞ്ഞു. അതേ സമയം സൂപ്പര്‍ ഫാസ്റ്റ് ബോര്‍ഡ് വെച്ച് ഓടുന്ന ഈ ബസിന്റെ ആറ് ടയറുകളും തേഞ്ഞ് തീര്‍ന്നവയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബീച്ച് അഗ്നിശമന വിഭാഗം പറഞ്ഞു.

---- facebook comment plugin here -----

Latest