Connect with us

Kozhikode

ബി ജെ പിയുടെ നേട്ടങ്ങള്‍ താത്കാലികം: മുല്ലപ്പള്ളി

Published

|

Last Updated

കോഴിക്കോട്: ബി ജെ പിയുടെ നേട്ടങ്ങള്‍ താത്കാലികമാണെന്നും മതേതര ശക്തികളുടെ യോജിപ്പിലൂടെ രാജ്യത്ത് കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പി. കോര്‍പറേറ്റുകളുടെയും ആര്‍ എസ് എസിന്റെ സംഘടനാ ബലത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ് മോദഡിയുടെ വിജയം. ഇതിന് അദ്ദേഹം കോര്‍പറേറ്റുകള്‍ളെ പ്രീണിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. നെഹ്‌റു വിചാര്‍ വേദി സംഘടിപ്പിച്ച മുന്‍ മന്ത്രി ഡോ. കെ ജി അടിയോടിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്ക് ശേഷം തകര്‍ന്നടിഞ്ഞെന്ന് വിധിയെഴുതിയിട്ടും ശക്തമായി തിരിച്ചുവന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയും ഡീസലിന്റെ വില നിയന്ത്രണം സര്‍ക്കാറില്‍ നിന്ന് എടുത്തുമാറ്റിയും മോദി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി.

Latest