Connect with us

Techno

നോക്കിയ ഓര്‍മയായി; ഇനി മൈക്രോസോഫ്റ്റ് ലൂമിയ

Published

|

Last Updated

microsoft-nokiaവാഷിംഗ്ടണ്‍: ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ വിപണി അടക്കിവാണിരുന്ന നോക്കിയ എന്ന ബ്രാന്റ്‌നെയിം ഓര്‍മയായി. നോക്കിയ കമ്പനിയുടെ ഉടമസ്ഥരായ മൈക്രോസോഫ്റ്റ് നോക്കിയയുടെ പേര് “മൈക്രോസോഫ്റ്റ് ലൂമിയ” എന്നാക്കി മാറ്റി. നോക്കിയയുടെ പേര് മാറ്റുമെന്ന് ഏറെനാളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്നാണ് പേര് മാറ്റിയതായി മൈക്രോസോഫ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കമ്പനിയുടെ റീബ്രാന്‍ഡിംഗ് ആദ്യം ഫ്രാന്‍സിലാണ് നടപ്പാക്കുക. ഘട്ടം ഘട്ടമായി മറ്റു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. അടുത്തിലെ നോക്കിയ ആപ്പുകളുടെ പേര് മൈക്രോസോഫ്റ്റ് ലൂമിയ ആപ്പ് എന്നാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് നോക്കിയ കമ്പനി പൂര്‍ണമായും മൈക്രോസോഫ്റ്റ് വാങ്ങിയത്. സ്മാര്‍ട് ഫോണ്‍ വിപണിയില്‍ നോക്കിയക്കുള്ള ചീത്തപ്പേര് ബിസിനസിനെ ബാധിക്കാതിരിക്കാനാണ് മൈക്രോസോഫ്റ്റ് ബ്രാന്‍ഡ് നെയിം മാറ്റിയതെന്നാണ് സൂചന.