കാലിക്കറ്റ് സര്‍വകലാശാല വിസി രാജിക്കൊരുങ്ങുന്നു

Posted on: October 22, 2014 4:37 pm | Last updated: October 23, 2014 at 12:32 am

abdul salamകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിസി എം അബ്ദുല്‍ സലാം രാജിവെക്കാനൊരുങ്ങുന്നു. രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിസി രാജി സന്നദ്ധത അറിയിച്ചത്. സര്‍വകലാശാല സ്തംഭനത്തിന് താനാണ് കാരണക്കാരനെങ്കില്‍ മാറിനില്‍ക്കാമെന്നും അല്ലെങ്കില്‍ സിന്‍ഡിക്കേറ്റിനെ മാറ്റണമെന്നും വിസി പറഞ്ഞു. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്നും വിസി മുഖ്യമന്ത്രിയെ അറിയിച്ചു.
അതേസമയം വിസി രാജിവെക്കാന്‍ തയ്യാറാണെങ്കില്‍ നീട്ടിക്കൊട്ടുപോകേണ്ടെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ടിപി അഷ്‌റഫലി പറഞ്ഞു.