Connect with us

Ongoing News

ദേശീയ ഗെയിംസ്: സ്‌ക്വാഷ് കോര്‍ട്ട് റെഡി

Published

|

Last Updated

തിരുവനന്തപുരം: മുപ്പത്തിയഞ്ചാമത് നാഷണല്‍ ഗെയിംസിലെസക്വാഷ്മത്സരങ്ങള്‍ക്ക് ചന്ദ്രശേഖരന്‍ നായര്‍‌സ്റ്റേഡിയത്തോട് ചേര്‍ന്ന് നിര്‍മ്മിച്ച സ്‌ക്വാഷ്‌കോര്‍ട്ട് ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു.
രാജ്യത്തെ മിക്കവാറുംസ്‌ക്വാഷ്‌കോര്‍ട്ടുകള്‍ സ്വകാര്യ ക്ലബ്ബുകളുടേയും ധനാഢ്യരായവ്യക്തികളുടേയും ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് പുതിയസ്‌ക്വാഷ്‌കോര്‍ട്ട്. സ്‌കൂള്‍, കോളേജ്‌വിദ്യാര്‍ത്ഥികളടക്കംകായികതാരങ്ങള്‍ക്ക് ഭാവിയില്‍ പരിശീലനത്തിന് ഈ സംവിധാനം സഹായകമാകും.
സിംഗിള്‍സിനായി 3 കോര്‍ട്ടുകള്‍, ഡബിള്‍സിനായിഒരുകോര്‍ട്ട്, മീഡിയസെന്റര്‍, ഒഫീഷ്യല്‍റൂംതുടങ്ങിഅത്യാധുനികസജ്ജീകരണങ്ങളോടുകൂടിയാണ്അന്താരാഷ്ട്ര നിലവാരത്തില്‍സ്‌ക്വാഷ്‌കോര്‍ട്ട്തയ്യാറാക്കിയിരിക്കുന്നത്. 5.5 കോടിരൂപ രൂപ ചെലവില്‍ഒന്നരവര്‍ഷംകൊണ്ട്‌കോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.
1830 കളില്‍ ഇംഗ്ലണ്ടിലെ ഹാരോസ്‌കൂളിലാണ്‌സ്‌ക്വാഷ്മത്സരങ്ങളുടെ ഉദയം. സിംഗിംള്‍സ്, ഡബിള്‍സ് എന്നീ രണ്ട് വിഭാഗങ്ങളിലാണ്‌സ്‌ക്വാഷ് മത്സരങ്ങള്‍ കളിക്കുന്നത്. പ്രത്യേകംതയ്യാറായവേദികളിലെ ചുമരിലേക്ക് റാക്കറ്റ് ഉപയോഗിച്ച്തട്ടിയകറ്റുന്ന സ്‌ക്വാഷ്‌ബോളുകളെ നേരിടുന്നതിനനുസരിച്ചാണ്കളി പുരോഗമിക്കുന്നത്. സിംഗിള്‍സില്‍ രണ്ട് പേര്‍ പരസ്പരം ഏറ്റു മുട്ടുമ്പോള്‍ ഡബിള്‍സ്‌വിഭാഗങ്ങളില്‍ഇരു ടീമുകളിലായി രണ്ട് പേര്‍ വീതമുണ്ടാകും. ആദ്യകാലത്ത് ഈ മത്സരത്തെ “സ്‌ക്വാഷ്‌റാക്കറ്റ്‌സ്” എന്നാണ്അറിയപ്പെട്ടിരുന്നത്. പേര്‌സൂചിപ്പിക്കുന്നതു പോലെമാര്‍ദ്ദവമേറിയ പന്തുകളാണ്കളിക്കായി ഉപയോഗിക്കുന്നത്. താരതമ്യേന കാഠിന്യംകൂടിയ പന്തുകളും മുമ്പ് സ്‌ക്വാഷ്‌കളിക്കായി ഉപയോഗിച്ചിരുന്നു. ഇതരകായികയിനങ്ങളെ അപേക്ഷിച്ച് അധികവ്യായാമംആവശ്യമുള്ളമത്സരങ്ങളിലൊന്നാണ്‌സ്‌ക്വാഷ്.
സ്വാതന്ത്ര്യലബ്ധിക്കു മുമ്പ്് ബ്രീട്ടീഷ് സേനാംഗങ്ങള്‍് സ്‌ക്വാഷ് കളി ഇന്ത്യയിലെത്തിച്ചിരുന്നു. ഈ കായികയിനത്തെ ഇന്ത്യക്കു പരിചയപ്പെടുത്തുന്നത്. തങ്ങളുടെകായിക വിനോദങ്ങളില്‍മുഖ്യ പങ്കു വഹിച്ച സ്‌ക്വാഷ് മത്സരങ്ങള്‍ക്കായി മിലിട്ടറി കന്റോണ്‍മെന്റുകളില്‍സ്‌ക്വാഷ്‌കോര്‍ട്ടുകള്‍ പോലുംഅവര്‍ നിര്‍മ്മിച്ചു. മത്സരങ്ങളുടെ പ്രചാരണത്തിനായി ക്ലബുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും അവര്‍രൂപം നല്‍കുകയുംചെയ്തു. ഇന്ത്യന്‍താരങ്ങള്‍ ദേശീയ-അന്തര്‍ ദേശീയമത്സര വിജയങ്ങളില്‍വിജയംകണ്ടുതുടങ്ങിയതോടെസ്‌ക്വാഷിന് ഇവിടെ പ്രചാരമേറി.
അടുത്തിടെ കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ഗെയിംസുകളില്‍ ദീപിക പള്ളിക്കല്‍ മെഡല്‍ നേടിയതോടെ സ്‌ക്വാഷിന്റെ ആവേശംകേരളത്തിലും ഒന്നുകൂടി ഉയര്‍ന്നു.