Connect with us

Wayanad

ഫലാഹ് 'ഇഗ്്‌നൈറ്റ് 14' വിജയികള്‍

Published

|

Last Updated

കല്‍പ്പറ്റ: ദാറുല്‍ഫലാഹ് സ്ഥാപനങ്ങളിലെ കലാസാഹിത്യ ഫെസ്റ്റ് ഇഗ്്‌നൈറ്റ് 14ല്‍ 807 പോയിന്റ് നേടി ഗ്ലോറിയ ഒന്നാം സ്ഥാനവും 767 പോയിന്റ് നേടി ഫന്റാസിയ രണ്ടാം സ്ഥാനവും 761 പോയിന്റ് നേടി ഫ്‌ളോറിയ മൂന്നാം സ്ഥാനവും നേടി. സബ്ജൂനിയര്‍ വിഭാഗത്തില്‍ മിഖ്ദാദ് കമ്പളക്കാടും, ജൂനിയര്‍ വിഭാഗത്തില്‍ അജ്‌നാസ് എസും, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ അബി ഉക്കാഷ വെണ്ണിയോടും, അഷ്‌ക്കര്‍ കുഞ്ഞോമും യഥാക്രമം കലാപ്രതിഭകളായി. സമാപന ചടങ്ങില്‍ ഫെസ്റ്റ് കണ്‍വീനര്‍ ഹാഫിള് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. ഫിറോസ് ബുഖാരി വിജയികളെ പ്രഖ്യാപിച്ചു. കെ എസ് മുഹമ്മദ് സഖാഫി, കെ ടി കുഞ്ഞിമൊയ്തീന്‍ സഖാഫി, ഉമര്‍ സഖാഫി ചെതലയം എന്നിവര്‍ വിജയികള്‍ക്ക് സമ്മാന ദാനം നിര്‍വഹിച്ചു. ഫിറോസ് ബുഖാരി സ്വാഗതവും ഹാഫിള് മുഹ്്്‌യദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു.