Connect with us

Ongoing News

മുഖ്യമന്ത്രി ഇടപെട്ടു: കേരളത്തിന് 3750 ടണ്‍ യൂറിയ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് യൂറിയ പ്രതിസന്ധിക്ക് വിരാമമായി. 3750 ടണ്‍ യൂറിയ വളം കേരളത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് കോഴിക്കോട്ടും കോട്ടയത്തും വളം എത്തിക്കും.
മാര്‍ക്കറ്റ് ഫെഡിനാണ് കേരളത്തിലെ വിതരണ ചുമതല. സംസ്ഥാനത്ത് യൂറിയക്കുള്ള ക്ഷാമം മൂലം കര്‍ഷകര്‍ പ്രതിസന്ധിയിലായെന്ന് മുഖ്യമന്ത്രി കേന്ദ്ര രാസവള വകുപ്പുമന്ത്രി അനന്ത്കുമാറിന് കത്തെഴുതിയിരുന്നു. യൂറിയ വളം ആവശ്യമുള്ള കര്‍ഷകരും സഹകരണ സംഘങ്ങളും മാര്‍ക്കറ്റ്‌ഫെഡിന്റെ ജില്ലാതല ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.