Connect with us

Kasargod

അറിവിനെ സമരായുധമാക്കി മുന്നേറുക: ശാഫി സഅദി ബാംഗളൂര്‍

Published

|

Last Updated

പുത്തിഗെ: അറിവിനെ സമരായുധമാക്കി വൈജ്ഞാനിക വിസ്‌ഫോടനത്തിന്ന് വിദ്യാര്‍ഥികള്‍ കരുത്താര്‍ജിക്കണമെന്ന് കര്‍ണാടക വഖഫ് ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ ശാഫി സഅദി ബാംഗ്ലൂര്‍ അഭിപ്രായപ്പെട്ടു.
വിജ്ഞാനം ഉള്ളവന് ലോകം കീഴടക്കാന്‍ കഴിയുമെന്നും കാന്തപുരം ഉസ്താദിന്റെ വിജയത്തിന് പിന്നിലെ സ്രോതസ് ആര്‍ജിച്ച അറിവ് സമൂഹത്തിന് പ്രസരണം ചെയ്യുന്നതിലെ ത്യാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാന്തപുരത്തിന്റെ കര്‍ണാടക യാത്രയുടെ ഭാഗമായി എസ് എസ് എഫ്് മുഹിമ്മാത്ത്്് ദഅ്്‌വാ മുതഅല്ലിം സമിതി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എസ്് എസ് എഫ്്് കര്‍ണാടക പ്രസിഡന്റ്് ഹഫീള് സഅദി സന്ദേശ പ്രഭാഷണവും മൊടൂര്‍ അശ്‌റഫ്് സഅദി അനുമോദന പ്രഭാഷണവും നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. അബ്ദുറഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ അസീസ് മിസ്ബാഹി, ശിഹാബ് ഹിമമി, ഇബ്‌റാഹിം സിദ്ദീഖി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Latest