Connect with us

Gulf

മൊബൈല്‍ ലോട്ടറിത്തട്ടിപ്പ്, എട്ട് പാക്കിസ്ഥാനികള്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: മൊബൈല്‍ ഫോണ്‍ വഴി പണം തട്ടുന്ന സംഘത്തെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. എട്ട് അംഗ സംഘത്തിലെ എല്ലാവരും പാക്കിസ്ഥാന്‍ സ്വദേശികളാണ്.
ഷാര്‍ജയുടെ ഒരു അയല്‍ എമിറേറ്റില്‍ ഫഌറ്റ് വാടകക്കെടുത്തായിരുന്നു സംഘം തട്ടിപ്പുകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരിക്കുന്നത്. ഊഹം വെച്ച് ഒപ്പിച്ചെടുക്കുന്ന നമ്പറുകളിലേക്ക് വിളിച്ച് രാജ്യത്തെ പ്രമുഖ ചില സ്ഥാപനങ്ങളുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തിയാണ് പ്രതികള്‍ ഇരകളെ വീഴ്ത്തിയിരുന്നത്.
മൊബൈല്‍ നമ്പറിന് വന്‍തുകയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഇരയെ വിശ്വസിപ്പിക്കുന്ന സംഘം, കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘം പറയുന്ന മൊബൈല്‍ നമ്പറിലേക്ക് നിശ്ചിത സംഖ്യ റീചാര്‍ജ് ചെയ്യണമെന്നും ആവശ്യപ്പെടുന്നതാണ് രീതി. അതിമോഹക്കാര്‍ വീഴുന്ന ഇത്തരം ചതിയിലൂടെ ലഭിക്കുന്ന സംഖ്യ ആവശ്യക്കാര്‍ക്ക് റീചാര്‍ജ് ചെയ്തു നല്‍കിയാണ് സംഘം പണമാക്കി മാറ്റുന്നത്. കിട്ടുന്ന തുക വീതിച്ചെടുക്കുന്ന സംഘാംഗങ്ങളെ ഓരോരുത്തരെയായി ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പോലീസ് പൊക്കിയത്.