Connect with us

Kerala

കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂള്‍ തുറക്കുന്നതിന് സ്‌റ്റേ

Published

|

Last Updated

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചതിനെ തുടര്‍ന്ന് വിവാദത്തില്‍പ്പെട്ട തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തുറന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്‌കൂള്‍ അടച്ചുപൂട്ടിയ ഡി പി ഐയുടെ ഉത്തരവ് റദ്ദാക്കി സ്‌കൂള്‍ തുറക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി അനുമതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഈ മാസം 16ന് സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിനെതിരെ കൂട്ടിലടക്കപ്പെട്ട കുട്ടിയുടെ മാതാവ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കിയ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ് സ്‌റ്റേ ചെയ്തത്.

സര്‍ക്കാറിന്റെ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്ന് കോടതി വ്യക്തമാക്കി.

Latest