Connect with us

National

പ്രതിസന്ധികള്‍ അതിജീവിക്കുമെന്ന് ജയലളിത

Published

|

Last Updated

ചെന്നൈ: പ്രതിസന്ധികള്‍ അതിജീവിച്ച് തിരിച്ചുവരുമെന്ന് തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിത. ജീവിതത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. അതെല്ലാം അതിജീവിച്ച് മുന്നേറിയിട്ടുണ്ട്. ഇപ്പോഴുള്ള പ്രതിസന്ധിയും അതിജീവിക്കുമെന്നും ജയലളിത പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിക്ഷിക്കപ്പെട്ട ജയലളിത സുപ്രീംകോടതിയില്‍ നിന്ന് ജാമ്യം നേടി ഇന്നലെയാണ് ചെന്നൈയിലെത്തിയത്. ബംഗളുരു പരപ്പന അഗ്രഹാര ജയിലിലായിരുന്നു ജയലളിത കഴിഞ്ഞിരുന്നത്. ജയലളിതക്ക് ശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന് 150ലധികം പ്രവര്‍ത്തകര്‍ മരിച്ചതായാണ് എഐഎഡിഎംകെയുടെ കണക്ക്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Latest