International
കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കും: ബിലാവല്‍
കറാച്ചി: കാശ്മീരിനെ പാക്കിസ്ഥാന്റെ ഭാഗമാക്കുമെന്ന് അവകാശവാദവുമായി വീണ്ടും പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ. കറാച്ചിയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാന് അവകാശപ്പെട്ടതാണ് കാശ്മീര്‍. അത് പാക് ജനതയ്ക്ക് നല്‍കണം. ഇന്ത്യയിലെ മാധ്യമങ്ങള്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. കാരണം ഭൂട്ടോയിസത്തിന്റെ നിലപാട് അവര്‍ക്കറിയാമെന്നും ബിലാവല്‍ പറഞ്ഞു.
കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ കാശ്മീരിനെ ഒരു പണയ വസ്തുവായി കാണാനാകില്ലെന്നും ബിലാവല്‍ പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു റാലിയിലും ബിലാവല്‍ കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് തിരിച്ച് പിടിക്കുമെന്ന് പറഞ്ഞിരുന്നു.
---- facebook comment plugin here -----