Connect with us

Malappuram

ഉള്ളവനില്‍ നിന്ന് കൂടുതല്‍ നികുതി പിരിച്ചെടുക്കും: മന്ത്രി ആര്യാടന്‍ മുഹമ്മദ്

Published

|

Last Updated

മലപ്പുറം: ഉള്ളവരില്‍ നിന്ന് കൂടുതല്‍ നികുതിയെടുത്ത് പാവപ്പെട്ടവന് നല്‍കിയാല്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാവുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
കേരള എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പാവപ്പെട്ടവര്‍ക്കുള്ള പദ്ധതികള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഇവ നിര്‍ത്തലാക്കുന്നതിന് പകരം പണമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ ഏറെ അനന്തരമുള്ള സംസ്ഥാനം കേരളമാണ്. സാധാരണക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു വിധ നികുതി വര്‍ധനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് നികുതി വര്‍ധിപ്പിച്ചത്. വിദേശ മദ്യത്തിന് വിലകൂട്ടിയതിനെ എതിര്‍ക്കുന്ന ഇടതുപക്ഷം മദ്യപാനികള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സമ്പന്നമായ ഖജനാവ് കൊണ്ടല്ല യു ഡി എഫ് സര്‍ക്കാര്‍ ഭരണം തുടങ്ങിയതെന്നും സാമ്പത്തിക പ്രതിസന്ധിയെ ചിലര്‍ പര്‍വതീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ജില്ലാ കമ്മിറ്റിയുടെ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്ത മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു.
സാമ്പത്തിക പ്രയാസങ്ങള്‍ ആവര്‍ത്തിച്ച് പറയാതെ അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍, സെക്രട്ടറി കെ വി മുരളി, ട്രഷറര്‍ കെ അജന്തന്‍ നായര്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കെ പി സി സി സെക്രട്ടറി വി എ കരീം, ഡി സി സി സെക്രട്ടറി കെ എം ഗിരിജ, എം വിജയകുമാര്‍, പി എ മജീദ്, കെ പി ശ്രീധരന്‍, എം പി സോമശേഖരന്‍, എന്‍ രവികുമാര്‍, എന്‍ കെ ബെന്നി, ശിവദാസ് പിലാപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest