Connect with us

Kozhikode

മര്‍കസ് സമ്മേളന വിളംബര മാര്‍ച്ചിന് സ്വീകരണം നല്‍കി

Published

|

Last Updated

കോഴിക്കോട്: മര്‍കസ് 37 ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിളംബര മാര്‍ച്ചിന് സ്വീകരണം നല്‍കി.
ഉച്ചക്ക് രണ്ട് മണിക്ക് താമരശ്ശേരി, എളേറ്റില്‍, കോഴിക്കോട്, മാവൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നാരംഭിച്ച മാര്‍ച്ചുകള്‍ക്ക് ജില്ലാ പ്രസിഡന്റ് അലവി സഖാഫി കായലം, ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍, ജില്ലാ ട്രഷറര്‍ സി പി ശഫീഖ് ബുഖാരി, ജില്ലാ ക്യാമ്പസ് സെക്രട്ടറി എം ടി ശിഹാബുദ്ദീന്‍ സഖാഫി നേതൃത്വം നല്‍കി.
വൈകീട്ട് അഞ്ച് മണിയോടെ മര്‍കസിലെത്തിയ മാര്‍ച്ചുകളെ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സ്വാഗത സംഘം ചെയര്‍മാന്‍ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, എ പി മുഹമമദ് മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി ഇഹ്‌യാഉസ്സുന്ന ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.

Latest